11 വൺ നോട്ടിഫിക്കേഷൻ ഇറങ്ങി. പരാതി പറയാൻ പതിനഞ്ച് ദിവസമുണ്ട്.

11 വൺ നോട്ടിഫിക്കേഷൻ ഇറങ്ങി. പരാതി പറയാൻ പതിനഞ്ച് ദിവസമുണ്ട്.
Nov 8, 2025 01:42 PM | By PointViews Editr

നഷ്ടപരിഹാരത്തിൻ്റെ മാനദണ്ഡമെന്തെന്നോ, തുകയത്രെയെന്നോ പോലും വ്യക്തമാക്കാതെ കണ്ണൂർ വിമാനത്താവളത്തിലേക്കെന്ന പേരിൽ നിർമിക്കുന്ന അമ്പായത്തോട് മട്ടന്നൂർ നാലുവരിപ്പാതക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള 11 വൺ നോട്ടിഫിക്കേഷൻ പുറത്തിറങ്ങി.

2013 ലെ, ഭൂമി ഏറ്റെടുക്കൽ, ന്യായമായ നഷ്ടപരിഹാരം നിശ്ചയിക്കൽ, സുതാര്യത, പുനരധിവാസം, പുനസ്ഥാപനം എന്നിവയ്ക്കുള്ള അവകാശ നിയമത്തിലെ പതിനൊന്നാം വകുപ്പ് ഒന്നാം ഉപവകുപ്പ് പ്രകാരമിറങ്ങുന്ന നോട്ടിഫിക്കേഷൻ ആയതു കൊണ്ടാണ് ഇതിനെ 11- വൺ നോട്ടിഫിക്കേഷൻ എന്ന് വിളിക്കുന്നത്. നവംബർ 6 നാണ് ഈ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. റോഡ് നിർമിക്കുന്ന ഭൂമി ,കെട്ടിടം ,വീട് ,മറ്റ് സ്ഥാവര ജoഗമ വസ്തുക്കൾ എന്നിവ റോഡുമായി ബന്ധപ്പെട്ട് കൈവശമുള്ളവർ കക്ഷികളായ എല്ലാ വ്യക്തികൾക്കും പരാതി നൽകാം. രേഖകളുടെ പുതുക്കലിനോ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻറെ ഉടമസ്ഥത സംബന്ധിച്ചോ എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അവ രേഖാ മൂലം 15 ദിവസത്തിനുള്ളിൽ, നമ്പർ രണ്ട്, റോഡ് കണക്ടിവിറ്റി പാക്കേജ് ഓഫ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് കണ്ണൂർ സ്പെഷ്യൽ എൽ.എ താഹസിൽദാർക്ക് നൽകണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്നതോ, ആക്ഷേപകന് ഭൂമിയെന്മേലുള്ള താല്പര്യത്തിന് സുതാര്യത ഇല്ലാത്തതുമായ അക്ഷേപ പത്രികയും നിരസിക്കപ്പെടുന്നതാണ്. സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് ഔദ്യോഗ വെബ്സൈറ്റ് ആയാൽ www. kannur.nic.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. വയനാടിനെ വിമാനത്താവളവുമായി ബന്ധിപ്പിക്കാനെന്ന പേരിലാണ് റോഡ് നിർമിക്കുന്നതെങ്കിലും കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കേളകം, കണിച്ചാർ, മണത്തണ, വെള്ളർവള്ളി, കൊളാരി, പഴശ്ശി, തോലമ്പ്ര, ശിവപുരം എന്നീ വില്ലേജുകളിലായുള്ള വെറും 40 കിലോമീറ്റർ ദൂരം മാത്രമാണ് 4 വരി പാതയായി നിർമിക്കുന്നുള്ളൂ. ചുരമില്ലാ പാത പരിഗണിക്കാത്ത സർക്കാർ, നിലവിലുള്ള ചുരത്തിലെ റോഡ് നിലനിർത്താനാണ് തീരുമാനം. വെറും 1650 കോടി മുടക്കുന്ന റോഡിൻ്റെ മനദണ്ഡങ്ങൾ എല്ലാം ഇന്നും നാട്ടുകാർക്ക് അജ്ഞാതമാണ്. വിശദമായ വിവരങ്ങൾ മറച്ചു വച്ചും തമസ്കരിച്ചും തെറ്റിദ്ധാരണ പരത്തും വിധം സ്പഷ്ട്ടത ഇല്ലാതെ പ്രചരിപ്പിക്കുകയും ചെയ്ത തൽപ്പരകക്ഷികൾ കാരണം ജനം ആശയക്കുഴപ്പത്തിലാണ്. നഷ്ടം എങ്ങനെ പരിഹരിക്കപ്പെടുമെന്ന സംശയം നിലനിൽക്കുകയാണ്. നഷ്ടപരിഹാരം എന്താകുമെന്ന റിയാൽ 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം കൂടി മുഴുവനായി പഠിക്കേണ്ടി വരും.

11 One notification has been issued. You have fifteen days to file a complaint

Related Stories
പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡിസംബർ 9 നും 11 നും. അന്തിമ വോട്ടർ പട്ടിക നവംബർ 14 ന്. പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

Nov 10, 2025 01:17 PM

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡിസംബർ 9 നും 11 നും. അന്തിമ വോട്ടർ പട്ടിക നവംബർ 14 ന്. പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡിസംബർ 9 നും 11 നും. അന്തിമ വോട്ടർ പട്ടിക നവംബർ 14 ന്. പെരുമാറ്റച്ചട്ടം നിലവിൽ...

Read More >>
ഭരിക്കുന്നവരെ പോലും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് അതാണ് ഭരണഘടന, ഹൈക്കോടതി

Nov 10, 2025 12:22 PM

ഭരിക്കുന്നവരെ പോലും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് അതാണ് ഭരണഘടന, ഹൈക്കോടതി

ഭരിക്കുന്നവരെ പോലും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് അതാണ് ഭരണഘടന,...

Read More >>
ഗുരുവായൂരമ്പലത്തിലെ ചുമർചിത്രങ്ങൾ ഇളക്കിയ ടർത്തിയെടുത്ത് കടത്തുന്നതായി വത്സൻ തില്ലങ്കേരി! ഉള്ളതോ? അതോ ഇല്ലാത്തതോ?

Nov 9, 2025 10:04 AM

ഗുരുവായൂരമ്പലത്തിലെ ചുമർചിത്രങ്ങൾ ഇളക്കിയ ടർത്തിയെടുത്ത് കടത്തുന്നതായി വത്സൻ തില്ലങ്കേരി! ഉള്ളതോ? അതോ ഇല്ലാത്തതോ?

ഗുരുവായൂരമ്പലത്തിലെ ചുമർചിത്രങ്ങൾ ഇളക്കിയ ടർത്തിയെടുത്ത് കടത്തുന്നതായി വത്സൻ തില്ലങ്കേരി! ഉള്ളതോ? അതോ...

Read More >>
കർഷകസ്വരാജ് സത്യഗ്രഹ സന്ദേശ യാത്ര  കണ്ണൂർ ജില്ലാ സമാപനംകേളകത്ത് നടത്തി

Nov 9, 2025 06:52 AM

കർഷകസ്വരാജ് സത്യഗ്രഹ സന്ദേശ യാത്ര കണ്ണൂർ ജില്ലാ സമാപനംകേളകത്ത് നടത്തി

കർഷകസ്വരാജ് സത്യഗ്രഹ സന്ദേശ യാത്ര കണ്ണൂർ ജില്ലാ സമാപനംകേളകത്ത്...

Read More >>
ആര്‍.ശങ്കറിന്റെ പ്രതിമ തകർത്തവർ ചരിത്രത്തെ അവഹേളിച്ചു - മാര്‍ട്ടിന്‍ ജോര്‍ജ്. കണ്ണൂരിൽ പ്രതിഷേധ പ്രകടനം

Nov 7, 2025 10:46 PM

ആര്‍.ശങ്കറിന്റെ പ്രതിമ തകർത്തവർ ചരിത്രത്തെ അവഹേളിച്ചു - മാര്‍ട്ടിന്‍ ജോര്‍ജ്. കണ്ണൂരിൽ പ്രതിഷേധ പ്രകടനം

ആര്‍.ശങ്കറിന്റെ പ്രതിമ തകർത്തവർ ചരിത്രത്തെ അവഹേളിച്ചു - മാര്‍ട്ടിന്‍ ജോര്‍ജ്. കണ്ണൂരിൽ പ്രതിഷേധ...

Read More >>
രാഹുൽ മാങ്കുട്ടത്തിൽ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിനെത്തി, മന്ത്രിമാരുമായി കുശലം പറഞ്ഞു, ബിജെപിശീലാവതിയംഗം മിനി കൃഷ്ണകുമാർ ഇറങ്ങിപ്പോയി

Nov 7, 2025 08:13 PM

രാഹുൽ മാങ്കുട്ടത്തിൽ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിനെത്തി, മന്ത്രിമാരുമായി കുശലം പറഞ്ഞു, ബിജെപിശീലാവതിയംഗം മിനി കൃഷ്ണകുമാർ ഇറങ്ങിപ്പോയി

രാഹുൽ മാങ്കുട്ടത്തിൽ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിനെത്തി, മന്ത്രിമാരുമായി കുശലം പറഞ്ഞു, ബിജെപിശീലാവതിയംഗം മിനി കൃഷ്ണകുമാർ...

Read More >>
Top Stories